കൂടരഞ്ഞി:
 കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ സേവന ഉപഭോക്താക്കള്‍ക്ക് ഇനി കറന്‍സി ഉപയോഗിക്കാതെ പണ ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്ന ഡിജിറ്റല്‍ പെയ്മെന്റ് സംവിധാനം നിലവിൽ വന്നു. POS  മെഷീൻ വഴിയും  മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു ആര്‍ കോഡ് സ്കാനർ വഴിയും നികുതി/ നികുതിയേതര വരവുകൾ കറൻസി ഇല്ലാതെ ഓഫീസിൽ സ്വീകരിക്കുന്ന സമ്പ്രദായം സമാരംഭിച്ചു.

 ജനപ്രതിനിധികളുടെയും ജീവനക്കാരുടെയും ,  തിരുവമ്പാടി സൗത്ത് ഇന്ത്യൻ ബാങ്ക് പ്രതിനിധികളുടെയും സാന്നിദ്ധ്യത്തിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു. 
ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും  ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.

Post a Comment

Previous Post Next Post