ടീംസ് നല്ലനിച്ചാല്‍ ചാരിറ്റബിൾ സൊസൈറ്റിയും ടീംസ് ഓഫ് നെല്ലാനിച്ചാൽ സെൽഫ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന
🤝സഹായനിധി ❤️
നാലാം വാർഷിക പരിപാടി 'സഫലം 2023' ജനുവരി -7 ശനിയാഴ്ച വൈകുന്നേരം- 5.30ന് നെല്ലാനിച്ചാലിൽ വച്ച് സംഘടിപ്പിച്ചിട്ടുണ്ട്
നിരവധി കുടുംബങ്ങൾക്ക് മരുന്നുകളും ഭക്ഷണ സാധനങ്ങളും വീട്ടു വാടക ഡയാലിസിസ് സഹായങ്ങൾ മറ്റു ബുദ്ധിമുട്ടുകൾ എന്നിവയൊക്കെ പരിഹരിച്ചു പോരുന്ന ഈ ചാരിറ്റബിൾ സൊസൈറ്റി കൂടുതൽ ആളുകളിലേക്ക് സഹായം എത്തിക്കുന്നതിന് വേണ്ടി സൊസൈറ്റിയിലേക്ക് കൂടുതൽ മെമ്പർമാരെ ചേർക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്
സാംസ്കാരിക പരിപാടി ബഹു :ശ്രീ: 'ഫിലിപ്പ് മമ്പാട്' ഉദ്ഘാടനം ചെയ്യുന്നു
' കുപ്പ ബാൻഡ് കാലിക്കറ്റ്' സംഘടിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് വിവിധ കലാപരിപാടികൾ എന്നിവയുംകൂടാതെ സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.
ഏവരെയും പരിപാടിയിലേക്ക് ഹാർദ്ധവമായി ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു.
എന്ന് പ്രോഗ്രാം കമ്മിറ്റി
Post a Comment