തിരുവമ്പാടി: ഡി വൈ എഫ് ഐ  തിരുവമ്പാടി ഈസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധ വിശ്വാസത്തിനും അനാചാരത്തിനും എതിരെ 

LETS TALK പരിപാടി സംഘടിപ്പിച്ചു. തിരുവമ്പാടിയിൽ വെച്ച് നടന്ന പരിപാടി  ഡി വൈ എഫ് ഐ തിരുവമ്പാടി ബ്ലോക്ക്‌ ജോ. സെക്രട്ടറി എ. കെ. രനിൽ രാജ് ഉദ്ഘാടനം ചെയ്തു.

കെ സി സെയ്ദ് മുഹമ്മദ്‌, ഫിറോസ്ഖാൻ, സി ഗണേഷ് ബാബു എന്നിവർ സംസാരിച്ചു. മേഖല പ്രസിഡന്റ്‌ അജയ് ഫ്രാൻസി അധ്യക്ഷനായ പരിപാടിയിൽ മേഖല സെക്രട്ടറി ജിബിൻ പി ജെ സ്വാഗതവും നിസാർ സി എം നന്ദിയും അറിയിച്ചു.

Post a Comment

أحدث أقدم