തിരുവമ്പാടി:
സമഗ്ര കുടിവെള്ള പദ്ധതിയായ ജൽജീവൻ മിഷന്റെ പ്രവൃത്തികൾ മണ്ഡലത്തിലാകെ പുരോഗമിച്ചു വരികയാണ്.
ഇതിന്റെ ഭാഗമായി വാട്ടർ അതോറിറ്റി,കെ.ആർ.എഫ്.ബി വിഭാഗങ്ങളുടെ സംയുക്ത യോഗം 31.01.2023 ന് എം.എൽ.എ ഓഫീസിൽ വെച്ച് ചേർന്നു.

കിഫ്ബി പ്രവൃത്തികളായ അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ്,മണാശ്ശേരി-ചുള്ളിക്കാപ്പറമ്പ് റോഡ് എന്നീ പ്രവൃത്തികളാണ് വിശകലനം ചെയ്തത്.

റോഡ് ടാറിംഗിന് ശേഷം വാട്ടർ അതോറിറ്റി പ്രവൃത്തികൾക്കായി പൊളിക്കാതിരിക്കുന്നതിന് ടാറിംഗിന് മുൻപേ തന്നെ വാട്ടർ അതോറിറ്റി പ്രവൃത്തികൾ പൂർത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

- കൈതപ്പൊയിൽ -അഗസ്ത്യൻമുഴി റോഡിൽ ഇലഞ്ഞിക്കൽ മുതൽ തമ്പലമണ്ണ വരെയുള്ള 2 കി.മി ഭാഗം മാർച്ച് 5 നുള്ളിൽ പൈപ്പിടൽ പൂർത്തീകരിച്ച് കെ.ആർ.എഫ്.ബി ക്ക് കൈമാറണം.

- അഗസ്ത്യൻമുഴി മുതൽ തിരുവമ്പാടി വരെയുള്ള പൈപ്പിടൽ ഫെബ്രുവരി 15 ന് ആരംഭിച്ച് മാർച്ച് 31 നുള്ളിൽ പൂർത്തീകരിക്കാനും.

- തമ്പലമണ്ണ മുതൽ കോടഞ്ചേരി വരെയുള്ള പൈപ്പിടൽ മാർച്ച് 31 നുള്ളിലും കോടഞ്ചേരി മുതൽ കൈതപ്പൊയിൽ വരെയുള്ളത് ഏപ്രിൽ 30 നുള്ളിലും പൂർത്തിയാക്കണം.
എന്നിങ്ങനെ യോഗത്തിൽ തീരുമാനമായി.
ഇതിന് പുറമേ കൈതപ്പൊയിൽ-അഗസ്ത്യൻമുഴി റോഡിൽ DBM ചെയ്യാത്ത് ഇടങ്ങളിൽ 5.5 മീറ്ററിൽ DBM  ഉം ഇരു വശങ്ങളിലും 75 cm വീതിയിൽ ഇന്റർലോക്കും ചെയ്യുന്നതിനും  തീരുമാനിച്ചതായി
ലിന്റോ ജോസഫ്
എം.എൽ.എ അറിയിച്ചു.

Post a Comment

أحدث أقدم