തിരുവമ്പാടി:
സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിന്റെ 68 ാമത് സ്കൂൾ വാർഷികവും  സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും   വിപുലമായ ചടങ്ങുകളോടെ നടത്തപ്പെട്ടു.



 ഹയർ സെക്കന്ററി വിഭാഗത്തിൽ വി.മില്ലി എബ്രാഹം, എൽസമ്മ മാത്യു എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ ഷൈനി ആന്റണി, റ്റി.സി. ദേവസ്യ എന്നിങ്ങനെ പ്രഗത്ഭരായ നാല് ഗുരുഭൂതരാണ് ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്നത്. 

റവ.ഫാ. തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപ്പറേറ്റ് മാനേജർ ജോസഫ് വർഗ്ഗീസ് പാലക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് പ്രസിഡണ്ട്  മേഴ്സി പുളിക്കാട്ട് സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. 
ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിലായി കുട്ടികളുടെ വ്യത്യസ്ത കലാപരിപാടികളോടെ സ്കൂൾ വാർഷികം
 ആഘോഷമാക്കി മാറ്റി. സ്റ്റേറ്റ്, ജില്ല ഉപജില്ലാതലങ്ങളിലെ പ്രതിഭകളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ വി. പി. ജമീല, വാർഡ് മെമ്പർ ലിസി മാളിയേക്കൽ, പ്രിൻസിപ്പാൾ വിപിൻ എം സെബാസ്റ്റ്യൻ, ഹെഡ് മാസ്റ്റർ സജി തോമസ് പി പി.ടി.എ പ്രസിഡണ്ട് ജെമീഷ് സെബാസ്റ്റ്യൻ, ഡോ.പി.എം. മത്തായി, ഷീജ സണ്ണി, മില്ലി മോഹൻ, എൽസമ്മ മാത്യു ,ഷൈനി ആന്റണി, റ്റി.സി ദേവസ്യ , ടോംസ് ടി സൈമൺ, നന്ദന രവി , ഷാന്റി മൈക്കിൾഎന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post