തിരുവമ്പാടി:
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ സംസ്ഥാന പ്രസിഡന്റ്പരേതനായ ടി.നസ്റുദ്ദിന്റെഒന്നാംചരമദിനംതിരുവമ്പാടിയൂണിറ്റ് വ്യാപാര ഭവനിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
മുൻ യൂണിറ്റ് പ്രസിഡന്റ് ടി.പി.ജോയി അനുസ്മരണ പ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് അദ്ധ്യക്ഷത വഹിച്ചു ബാലകൃഷ്ണൻ പുല്ലങ്ങാട്, സണ്ണി തോമസ്, ഗഫൂർ സിൻഗാർ, എബ്രഹാം ജോൺ,
ഫൈസൽ ചാലിൽ,ടി.ആർ.സി.റഷീദ്,നദീർ.ടി.എ, ബേബി വർഗീസ്, ഗിരീഷ്.വി,ജാൻസി, എന്നിവർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
അതോടനുബന്ധിച്ച് കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തൊണ്ടിമ്മൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സാൻജോയ് പ്രതീക്ഷ ഭവൻ സ്പെഷ്യൽ സ്കൂൾ അന്തേവാസികളെ സന്ദർശനം നടത്തി സൗഹൃദവിരുന്നു സൽക്കാരം നടത്തി.
Post a Comment