തിരുവമ്പാടി : വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ തിരുവമ്പാടിയിൽ വിളംബര ജാഥ നടത്തി.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച റാലി ബസ്സ്റ്റാന്റ് ചുറ്റി ഗ്രാമ പഞ്ചായത്ത് പരിസരത്ത് സമാപിച്ചു.
പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന സംസ്ക്കാരം വിതക്കുന്ന വിപത്തിനെതിരെ ജാഗ്രത പാലിക്കാനുള്ള സന്ദേശം നൽകുകയാണ് ലക്ഷ്യം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാൻ , സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ,രാമചന്ദ്രൻ കരിമ്പിൽ , ലിസി സണ്ണി, ഷൈനി ബെന്നി, ഷൗക്കത്തലി കെ.എം, രാജു അമ്പലത്തിങ്കൽ, അപ്പു കെ.എൻ,രാധാമണി, പ്രീതി രാജീവ്, ഷീജ സണ്ണി, ജമീല, സിത ചാൽസ്, ശാന്തകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment