തോട്ടുമുക്കം : 
1973ല്‍ സ്ഥാപിതമായ തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂൾ 2023 ൽ അതിന്റെ അമ്പതാം വാർഷികം ആഘോഷിക്കുകയാണ്. അൻപതാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന് സ്വാഗതസംഘത്തിൽ തീരുമാനമായി. 


സാംസ്കാരിക സംഗമം, പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം, മിനി എക്സ്പോ, മെഡിക്കൽ ക്യാമ്പ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ മാർച്ച് മൂന്നിന് നടക്കുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും. തുടർന്ന് ഒരു വർഷം നീണ്ടുനിൽക്കുന്ന 50 ഇന പരിപാടികൾ സംഘടിപ്പിക്കും. സ്വാഗതസംഘം രക്ഷാധികാരികളായി വാർഡ് മെമ്പർ ദിവ്യാ ഷിബു, അഞ്ചാം വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ, ചെയർമാനായി പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ്, ജനറൽ കൺവീനർ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, എന്നിവരടങ്ങുന്ന കമ്മിറ്റിക്ക് കീഴിൽ വിവിധ വകുപ്പുകൾക്ക് ചുമതലയുള്ള അധ്യാപകരെയും പിടിഎ ഭാരവാഹികളെയും തിരഞ്ഞെടുത്തു. സ്വാഗതസംഘം മീറ്റിങ്ങിൽ മുൻ ഹെഡ്മാസ്റ്റർ അസീസ് മാഷ് മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, പിടിഎ പ്രസിഡണ്ട് വൈ പി അഷ്റഫ്, എസ്എംസി ചെയർമാൻ ബാബു കെ, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ, എസ് എം സി വൈസ് ചെയർമാൻ ബിജു, എം പി ടി എ പ്രസിഡണ്ട് ജിഷ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post