തിരുവമ്പാടി - മറിപ്പുഴ റോഡ് വീതി കൂട്ടി നവീകരിക്കുന്നതിന്, സ്ഥല ഉടമകൾ സൗജന്യമായി സ്ഥലം വിട്ടു നൽകി സറണ്ടർ ഫോറം ഒപ്പിട്ടു നൽകിയിട്ട് മൂന്ന് വർഷം കഴിഞ്ഞു.
റോഡ് കിഫ്‌ബിയിൽ ഉൾപ്പെടുത്തി നവീകരണം ഉടൻ ആരംഭിക്കുമെന്ന സ്ഥലം എം. എൽ. എ. യുടെ പ്രഖ്യാപനമല്ലാതെ നാളിതുവരെയായിട്ടും പ്രവർത്തി ആരംഭിച്ചിട്ടില്ല. എല്ലാ ബഡ്ജറ്റിലും പ്രസ്തുത റോഡിന് ഫണ്ട് വകയിരുത്തിയതായി പത്രവാർത്തകൾ വരുമെങ്കിലും സർക്കാർ അനാസ്ഥ മൂലം റോഡ് തകർന്ന് വാഹന ഗതാഗതം അസാധ്യമായ നിലയിലായി.ഈ റോഡിലുള്ള കളിയാമ്പുഴ പാലം അപകടാവസ്ഥയിലായിട്ടും അധികൃതർ നിസംഗത പാലിക്കുകയാണെന്ന് തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, യു. ഡി. എഫ്. ചെയർമാൻ ടി. ജെ. കുര്യാച്ചൻ, റോബർട്ട് നെല്ലിക്കതെരുവിൽ, രാമചന്ദ്രൻ കരിമ്പിൽ, മേഴ്‌സി പുളിക്കാട്ട്, മനോജ് വാഴേപറമ്പിൽ, ഷിജു ചെമ്പനാനി, ലിസി മാളിയേക്കൽ പ്രസംഗിച്ചു.
إرسال تعليق