കൂടരഞ്ഞി :
വയോജനങ്ങൾക്ക് നടപ്പു വർഷത്തെ പദ്ധതി പ്രകാരം കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ കട്ടിലുകൾ വിതരണം ചെയ്തു.
കട്ടിൽ വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്  നിർവഹിച്ചു. 

തടഞ്ഞു നിർത്താൻ സാധിക്കാത്ത അനിവാര്യതയാണ് വാർധക്യം. ജീവിതത്തിന്റെ ചടുലതയിൽ നിന്ന് മാറി ആരോ​ഗ്യവും മാനസികവുമായ ആശ്രയത്വങ്ങളിലേക്കെത്തുന്ന സായാഹ്നം. ജീവിതത്തിന്റെ സായാഹ്നങ്ങളിലേക്ക് കടന്ന വയോജനങ്ങളെ ചേർത്ത് നിർത്തേണ്ടതും അവർക്ക് താങ്ങും തണലുമാകേണ്ടതും പുതിയ തലമുറയുടെ ചുമതലയാണെന്നും പ്രസിഡന്റ് ഓർമ്മിപ്പിച്ചു.

പട്ടിക വിഭാഗത്തിൽപെട്ടവർക്ക് അസി. സെക്രട്ടറിയും പൊതു വിഭാഗത്തിൽ പെട്ടവർക്ക് ഐ സി ഡി എസ് സൂപ്പർവൈസറും കട്ടിൽ വിതരണം ചെയ്തു.

ടൗൺ സാംസ്കാരിക നിലയ പരിസരത്ത് നടന്ന ചടങ്ങിൽ 
ഭരണ സമിതി അംഗങ്ങൾ പങ്കെടുത്തു. ചടങ്ങിൽ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ജോസ് തോമസ്,  റോസ്‌ലി ജോസ്, വി. എസ് രവീന്ദ്രൻ,ഭരണ സമിതി അംഗങ്ങൾ ആയ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു,ബാബു മൂട്ടോളി, മോളി തോമസ്, തുടങ്ങിയവർ പങ്കെടുത്തു.

 മൊത്തം 85 ഓളം ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.

Post a Comment

أحدث أقدم