തിരുവമ്പാടി:
കേന്ദ്ര കേരള ഗവൺമെന്റുകളുടെ, ഏറ്റവും ജനദ്രോഹ നടപടിയായ സാധാരണക്കാരായ ജനങ്ങളുടെ അവകാശമായ പുഴുക്കലരി നിർത്തലാക്കി, കഞ്ഞികുടി മുട്ടിക്കുന്ന നയങ്ങൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) യുടെ നേതൃത്വത്തിൽ തിരുവമ്പാടി റേഷൻ കടയ്ക്ക് മുന്നിൽ കഞ്ഞിവെപ്പ് സമരം നടത്തി, മണ്ഡലം വൈസ് പ്രസിഡണ്ട് മുഹമ്മദ് വട്ടപ്പറമ്പിൽ അധ്യക്ഷത വഹിച്ചു,ബ്ലോക്ക് മെമ്പർ ബിജു എണ്ണാർ മണ്ണിൽഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുള്ളിക്കാട്ട്, തിരുവമ്പാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, മണ്ഡലം സെക്രട്ടറിലിസി മാളിയേക്കൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ടി എൻ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment