തിരുവമ്പാടി 
(കോഴിക്കോട്): ഏഷ്യൻ ഗെയിംസിൽ പത്തു മീറ്റർ വനിത എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ വിദർശ കെ വിനോദിന്റെ വീട്ടിലെത്തി സിപിഐ നേതാക്കൾ സന്തോഷത്തിൽ പങ്കുചേർന്നു.

 വിദർശയെ നേട്ടത്തിലേക്ക് നയിക്കുന്നതിൽ നിർണായക പിന്തുണ നൽകിയ പിതാവ് വിനോദിനെയും മാതാവ് അനിതയെയും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് അഭിനന്ദിച്ചു. 

ഒരു നാടിനെ മുഴുവൻ ആഹ്ലാദത്തിലേക്ക് ഉയർത്തിയിരിക്കയാണ് വിദർശയുടെ അഭിമാന നേട്ടമെന്ന് ഗവാസ് പറഞ്ഞു.നടക്കാനിരിക്കുന്ന അമ്പത് മീറ്റർ ഷൂട്ടിംഗ് മത്സരത്തിൽ വിദർശയ്ക്ക് മികച്ച വിജയം നേടാനാകുമെന്ന പ്രതീക്ഷ കുടുംബം പങ്കുവെച്ചു. 

ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ മോഹനൻ മാസ്റ്റർ, തിരുവമ്പാടി മണ്ഡലം കമ്മിറ്റി അംഗം പി കെ രാമൻകുട്ടി, മറ്റു നേതാക്കളായഎൻ എസ് ഗോപിലാൽ, കെ എം റോയ് എന്നിവർക്കൊപ്പമാണ് സി പി ഐ കോഴിക്കോടു ജില്ല സെക്രട്ടറി അഡ്വ. പി ഗവാസ് തിരുവമ്പാടി കൊച്ചാലുങ്കൽ വീട്ടിലെത്തിയത്.

 പാർട്ടിയുടെ സ്നേഹ സമ്മാനം വിദർശയുടെ വീട്ടുകാർക്ക് ഗവാസ് കൈമാറി.

ചിത്രം : സി പി ഐ കോഴിക്കോടു ജില്ല സെക്രട്ടറി അഡ്വ.പി ഗവാസ് വിദർശയെ വീട്ടിലെത്തി അഭിനന്ദനം അറിയിക്കുന്നു

Post a Comment

Previous Post Next Post