തിരുവമ്പാടി:
തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭ ഭരണിയുടെ 4ാം ദിവസമായ ഇന്ന് 24/02/2023 ന് രാവിലെ വിശേഷാൽ മഹോത്സവ പൂജകൾ, വൈകുന്നേരം ശാഖ പ്രസിഡണ്ട് വി കെ സുരേന്ദ്രൻ അധ്യക്ഷതയിൽ ആചാര്യ സംഗമം, ശ്രീമദ്ദ് ജ്ഞാന തീർത്ഥ സ്വാമികൾ ശിവഗിരി ( ക്ഷേത്രം തന്ത്രി ) സ്വാഗതം പറഞ്ഞു. ശ്രീമദ്സത്യാനന്ദതീർത്ഥ ഉത്ഘാടനം ചെയ്യ്തു.
സന്ന്യാസി ശ്രേഷ്ഠർ, ശ്രീ മദ്ദ് അസംഗാനന്ദഗിരി, ബ്രഹ്മശ്രീ നരസിംഹാനന്ദ സ്വാമികൾ ( ശ്രീരാമകൃഷ്ണ മിഷൻ മീൻ ചന്ത കോഴിക്കോട് ), ശ്രീമദ് അംബികാനന്ദ സ്വാമികൾ, ശ്രീമദ്ദ് വിശ്വേശ്വരാനന്ദ സ്വാമികൾ, ശ്രീമദ്ദ് ശങ്കരാനന്ദ സ്വാമികൾ, വിരജാനന്ദ സ്വാമികൾ, എന്നിവർ പ്രഭാഷണം നടത്തി.
ശാഖാ സെക്രട്ടറി സി. ജി ഭാസി നന്ദി പറഞ്ഞു. നിസരി മ്യൂസിക് ബാൻഡ്,കോഴിക്കോട് ഗാനമേള. തുടർന്ന് പള്ളിവേട്ട,പള്ളിനിദ്ര.
കുംഭഭരണി മഹോത്സവത്തിന്റെ സമാപന ദിവസമായ നാളെ 25 / 2 / 2023 ന് മഹോത്സവ പൂജകൾക്ക് ശേഷം ഘോഷയാത്ര പുറപ്പാട്, കൃത്യം ആറുമണിക്ക് തിരുവമ്പാടി ശ്രീകൃഷ്ണ മഹാദേവക്ഷേത്രത്തിൽ നിന്ന് മുത്തുക്കുട വിശറി താലം മുളത്താലം താലപ്പൊലി,വാദ്യം മേളങ്ങൾ പ്ലോട്ടുകൾ എന്നിവയുടെ അകമ്പടിയോടെ ഇലഞ്ഞിക്കൽ അമ്മ ദേവരഥത്തിൽ എഴുന്നള്ളുന്നു.
Post a Comment