മുക്കം : നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവ് മൂലം പൊറുതിമുട്ടിയ സാധാരണക്കാരായ ജനങ്ങൾക്ക് ഇന്ധന വിലവർധനവ് ഇരുട്ടടി ആകുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. ഇപ്പോൾതന്നെ സാധാരണക്കാരന്റെ ജീവിത ബഡ്ജറ്റ് മൂന്ന് ഇരട്ടി ആയിട്ടുണ്ട് എന്നും, ഇനിയും ഇന്ധന വില വർദ്ധിച്ചാൽ നിത്യോപ സാധനങ്ങളുടെ വില സാധാരണക്കാർക്കും, ചെറുകിട വ്യാപാരികൾക്കും താങ്ങാവുന്നതിൽ അപ്പുറം ആകുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യന്മുഴി യൂണിറ്റ് സംഘടിപ്പിച്ച ടി നസിറുദ്ദീൻ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.
വില വർധന നടപ്പിലാക്കിയാൽ സമരപരിപാടികളുമായി വ്യാപാരികൾ തെരുവിൽ ഇറങ്ങേണ്ടി വരും എന്ന്
യോഗം ഉദ്ഘാടനം ചെയ്ത കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക പറഞ്ഞു.നിർധനരായ രോഗികൾക്കുള്ള ചികിത്സാസഹായം യോഗത്തിൽ വിതരണം ചെയ്തു.
യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി അധ്യക്ഷൻ ആയിരുന്നു.
നിയോജകമണ്ഡലം പ്രസിഡണ്ട് പി പ്രേമൻ-ടി നസറുദ്ദീൻ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം ട്രഷറർ എം ടി അസ്‌ലം, യൂണിറ്റ് ട്രഷറർ പി കെ റഷീദ്, വൈസ് പ്രസിഡണ്ട് ലത്തീഫ് എ കെ, സെക്രട്ടറി പ്രമോദ് സി, ഗിരീഷ് കുമാർ
Post a Comment