തിരുവമ്പാടി:തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2023 - 24 വാർഷിക ബഡ്ജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ കെ.എ അബ്ദുറഹിമാൻ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ആമുഖ പ്രഭാഷണം നടത്തി.

ഇന്ത്യയുടെ ആത്മ്മാവ് ഗ്രാമങ്ങളില്‍ കുടികൊള്ളുന്നുവെന്ന മാഹാത്മ ഗാന്ധിയുടെ ആശയങ്ങളാണ്` ഇന്ന് നാം ആസൂത്രണം ചെയ്യുന്ന ഗ്രാമീണ വികസന പദ്ധതികളുടെ അടിസ്ഥാന ശിലയെന്ന് ഉണർത്തിയാണ് വൈസ് പ്രസിഡന്റ് ബജറ്റ് പ്രസംഗത്തിന് തുടക്കം കുറിച്ചത്.

30,83,95,660 രൂപ വരവും ചെലവ് 30,19,79,000 രൂപയും ബജറ്റിൽ നീക്കിയിരുപ്പായി 64,16,660 രൂപയും പ്രതീക്ഷിക്കുന്ന
ബജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ കെ.എ അബ്ദുറഹിമാൻ അവതരിപ്പിച്ചത്.

പാർശ്വവത്കരിക്കപ്പെട്ടവർ, സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവർ എന്നിവർക്കെല്ലാം തുല്യ അവസരം നൽകണം. ഇതുവഴി ഗ്രാമത്തിന്‍റെ സാമ്പത്തിക വികസനത്തിനുതകുന്ന പ്രാദേശിക വിഭവങ്ങൾ തിരിച്ചറിയാനും ഉപയോഗപ്പെടുത്താനും പഞ്ചായത്തുകൾക്ക് കഴിയണം. ഈ രീതിയിൽ, പങ്കാളിത്ത ജനാധിപത്യത്തിന്‍റെയും സാമ്പത്തിക സ്വയംഭരണത്തിന്‍റെയും അടിസ്ഥാന സ്ഥാപനമായി ഗ്രാമങ്ങൾ മാറണമെന്ന  ഗാന്ധിജിയുടെ തത്വം പ്രതിഫലിക്കാൻ കഴിയുന്ന പരിഗണനകൾ ബജറ്റിൽ നടത്തിയിട്ടുണ്ട്.

കാർഷിക കുടിയേറ്റ മേഖലയായ തിരുവമ്പാടിയിലെ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന കർഷക സമൂഹം വലിയ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടാണ് മുന്നോട്ടുപോകുന്നത്.കാട്ടുമൃഗങ്ങളുടെ ആക്രമണവും കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവും രോഗങ്ങളും പ്രതിസന്ധി തീർക്കുകയാണ്. കർഷിക മേഖലയിൽ പിടിച്ചുനിർത്താൻ ഈ മേഖലയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്ന നൂതനവും - സമഗ്രവുമായ പദ്ധതികൾക്കാവശ്യമായ വകയിരുത്തലുകൾ ബജറ്റിൽ നടത്തിയിട്ടുണ്ട്.

നെൽകൃഷി വികസനം, തെങ്ങ് കൃഷി വികസനം കവുങ്ങ് കൃഷി വികസനം,പച്ചക്കറി കൃഷി വികസനം ,സോളാർ പെൻസിംഗ് ,വാഴ കൃഷി വികസനം, ഇടവിള കൃഷി വികസനം ,സുഗന്ധവിള കൃഷി വികസനം ഉൾപ്പെടെയുള്ള മറ്റു കാർഷിക വികസന പരിപാടികൾ, വിപണ കേന്ദ്രം എന്നിവക്കായി - 85,00000 രൂപയാണ് വകയിരുത്തിയത്.

 ഗ്രാമത്തിലെ കർഷക കുടുംബങ്ങളിൽ  മൃഗസംരക്ഷണ -ക്ഷീരവികസന മേഖലയെ ധാരാളം കർഷകർ മുഖ്യ വരുമാന മേഖലയായി കണ്ടവരാണ്.

മൃഗസംരക്ഷണം, ക്ഷീരവികസനം, കാലിതീറ്റ വിതരണം,മുട്ടക്കോഴി വിതരണം, രോഗനിയന്ത്രണം, പോത്തുകുട്ടി വിതരണം,പശു ഗ്രാമം, ധാതു ലവണ മിശ്രിതം നൽകൽ, ബയോഗ്യാസ് പ്ലാൻറ് മൃഗാശുപത്രിയിലേക്ക് ആവശ്യമായ മരുന്ന് വാങ്ങൽ തുടങ്ങിയ പദ്ധതികൾക്കായി - 97,00000 രൂപയും വകയിരുത്തിയിട്ടുണ്ട്.

ഗ്രാമത്തിലെ തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക് വരുമാനം സൃഷ്ടിക്കാൻ ഉതകുന്ന സംരംഭകത്വ മേഖലയുടെ വികസനത്തിനായി 14, 25000 രൂപയാണ് വകയിരുത്തിയത്.

ടൂറിസത്തിന് തിരുവമ്പാടിക്കുള്ള അനന്തസാധ്യതകളെ ഉപയോഗപെടുത്തി വരുമാനദായകമാറ്റി മറ്റാനുള്ള പദ്ധതികൾക്കായി 6,00000 ലക്ഷം രൂപ വകയിരുത്തി.

ഗ്രാമത്തെ  സ്വയം പരാപ്തമാക്കുകയും അതിലൂടെ കർഷകർക്കും കർഷക തൊഴിലാളികൾക്കും , സംരംഭകർക്കും വരുമാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഉൽപാദന മേഖലയുടെ വികസനത്തിന് ആകെ - 2,0,22,5000 രൂപയാണ് വകയിരുത്തിയത്.

ഒരു ഗ്രാമത്തിലെ പ്രാദേശിക സർക്കാറാണ് ഗ്രാമപഞ്ചായത്തുകൾ ഗ്രാമപഞ്ചായത്തിന്റെയും അതിന്റെ ഘടക സ്ഥാപനങ്ങളുടെയും ദൈനംദിന പ്രവർത്തനങ്ങൾക്ക് വേണ്ടിയും ഭരണ നവീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയും,സദ്ഭരണ പദ്ധതികൾക്കായും വലിയ വകയിരുത്തൽ ബജറ്റിൽ നടത്തിയിട്ടുണ്ട്.

ഘടക സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർവൽക്കരണം, സേവന ഗുണനിലവാരം   വർദ്ധിപ്പിക്കൽ, പദ്ധതി രൂപീകരണം, ഹോണറേറിയം , ശമ്പളം,  ഫർണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങൽ , ഭരണനിർവഹണ ചിലവുകൾ, അനിവാര്യ ചുമതല നിർവ്വഹണം,ഗ്രാമകേന്ദ്രങ്ങളുടെ പ്രവർത്തനം, കുടുംബാരോഗ്യ കേന്ദ്രം ഐ എസ്. ഒ നിലവാരത്തിലേക്ക് ഉയർത്തൽ , എന്നിവക്കായി -2,61, 19,000 രൂപയാണ് വകയിരുത്തിയത്.

വിദ്യാഭ്യാസം -യുവജനക്ഷേമം- കല -കായികം -സംസ്കാരം  എന്നിവയുടെ വികസനത്തിനായി കാര്യമായ വകയിരുത്തൽ ബഡ്ജറ്റിൽ നടത്തിയിട്ടുണ്ട്.

സാക്ഷരതാ പ്രവർത്തനം, പ്രൈമറി വിദ്യാഭ്യാസം ,എസ്.എസ് എ വിഹിതം നൽകൽ, ലൈബ്രറികൾ, യുവജനക്ഷേമം, പ്രഭാത ഭക്ഷണം നൽകൽ എന്നിവക്കായി 16,50000 രൂപയും വകയിരുത്തി.

കായിക വികസനം, ഗ്രൗണ്ട് നിർമാണം എന്നിവക്കായി - 85 ലക്ഷം രൂപയാണ് വകയിരുത്തിയത്.

ഗ്രാമ പഞ്ചായത്തിന്റെ എല്ലാ പദ്ധതികളിലും യുവജനങ്ങൾക്ക് വലിയ പരിഗണന നൽകിയിട്ടുണ്ടെങ്കിലും  യുവജനക്ഷേമത്തിനായി
പ്രത്യേകമായി 2 ലക്ഷം വകയിരുത്തുന്നു.

ആരോഗ്യ മേഖല വളരെയേറെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ആരോഗ്യമേഖലക്ക് കൂടുതൽ കരുതൽ ആവശ്യമാണ്.വിവിധങ്ങളായ രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ പകർച്ചവ്യാധികൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ, ജീവിത ശൈലി രോഗ പ്രതിരോധ നിയന്ത്രണ പദ്ധതികൾ ഇവയ്കെല്ലാം ആവശ്യമായ ഇടപെടലുകൾ ബജറ്റിൽ ഉണ്ട് .

ഡിസ്പെൻസറികളുടെ വികസനം, പൊതുജനാരോഗ്യം, പ്രത്യേക ആരോഗ്യ പദ്ധതി,പാലിയേറ്റിവ് പദ്ധതി, മരുന്നുകൾ ലഭ്യമാക്കൽ, സമഗ്ര ആരോഗ്യ പദ്ധതി,ആരോഗ്യ കേന്ദ്രങ്ങളുടെ വികസനം, ആയുർവേദ പരിചരണ പദ്ധതി, ഹോമിയോ ആശുപത്രിയിലേക്ക് മരുന്ന് വാങ്ങൽ , പകർച്ചവ്യാധി നിയന്ത്രണം, കുടുംബാരോഗ്യകേന്ദ്രം നവീകരണം, ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം,വെൽനെസ് സെന്ററുകൾ  തുടങ്ങിയ പദ്ധതികൾക്കായി - 1,06,75000 രൂപയും വകയിരുത്തി.

ഗ്രാമത്തിലെ ഭിന്നശേഷിക്കാർ,കുട്ടികൾ എന്നീ വിഭാഗത്തിന്റെ ക്ഷേമത്തിനായി ഭിന്നശേഷി സ്കോളർഷിപ്പ് പദ്ധതി, ഒപ്പം - ഭിന്നശേഷി വിഭാഗത്തിന്  സഹായ ഉപകരണങ്ങൾ നൽകൽ പദ്ധതി,ബഡ്സ് റിയാബിലിറ്റേഷൻ സെന്റർ, ഭിന്നശേഷി കലോഝവം, ബാലസഭ പ്രവർത്തനം ഉൾപ്പെടെയുള്ള പദ്ധതികൾക്കായി - 35 ലക്ഷം രൂപയാണ് വകയിരുത്തിയത്.

അങ്കണവാടി പോഷകഹാര പദ്ധതിക്കായി - 55 ലക്ഷം രൂപയും ,ഗ്രാമത്തിലെ അങ്കണവാടികൾ ക്രാഡിൽ  അങ്കണവാടികളാക്കുന്നതിനും കെട്ടിട സൗകര്യം വർദ്ധിപ്പിക്കുന്നതിനുമായി 35 ലക്ഷം രൂപ വകയിരുത്തിയുട്ടുണ്ട്.

വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിനായി - 7.5 കോടി മാറ്റി വെച്ചിട്ടുണ്ട്.

പട്ടികജാതി വികസന പദ്ധതികളായ പഠനമുറി, വാട്ടർ ടാങ്ക്, വീട് വാസയോഗ്യമാക്കൽ, എസ്.സി സങ്കേതങ്ങളിൽ സോളാർ ലൈറ്റ്, വിവാഹ ധനസഹായം,സ്കോളർഷിപ്പ് , ലാപ്പ്ടോപ്പ് നൽകൽ, മേശ കസേര നൽകൽ, സംരംഭ ഗ്രൂപ്പിന് ചെണ്ടകൾ നൽകൽ തുടങ്ങിയ പദ്ധതികൾക്കായി- 50 ലക്ഷം രൂപയാണ് മാറ്റിവെച്ചത്.

 പട്ടിക വർഗ്ഗ വികസന പദ്ധതികളായ ഗോത്രസാരഥി, ട്രൈബൽ മെഡിക്കൽ ക്യാമ്പ് , ലാപ്ടോപ്പ് നൽകൽ ആയുർവേദ പരിചരണം തുടങ്ങിയ പദ്ധതികൾക്കായി 7 ലക്ഷം രൂപയും നീക്കിവെച്ചു.

ഗ്രാമ പഞ്ചായത്തിന്റെ ബജറ്റ് ജന്ററിന് ഊന്നൽ നൽകിയാണ് തയ്യാറാക്കിയിട്ടുള്ളത്. എല്ലാ പദ്ധതികളിലും സ്ത്രീകൾക്ക് തുല്ല്യ പരിഗണന നൽകാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നിരുന്നാലും  വിനിതകളുടെ വികസനം, കുടുംബശ്രീ ശാക്തീകരണം, തൊഴിൽ പരിശീലനം, യോഗ പരിശീലനം തുടങ്ങി വനീതാ ശാക്തീകരണ പദ്ധതികൾക്ക് മാത്രമായി 29 ലക്ഷം രൂപയാണ് വകയിരുത്തിയത്.


ഗ്രാമത്തിൽ ഭവന രഹിതർക്ക് ഭവനം നിർമ്മിക്കുന്നതിനായി - 3 കോടി രൂപയാണ് നീക്കിവെച്ചത്.

-അതി ദാരിദ്ര്യ പദ്ധതി, അഗതി ആശ്രയ വിഭാഗങ്ങൾക്ക് മരുന്ന് ഭക്ഷണം,തൊഴിലുപ്പ് പദ്ധതി ഉൾപ്പെടെയുള്ള ഭാരിദ്ര്യ ലഘുകരണ പദ്ധതികൾക്കായി - 2,34,68000  രൂപ വകയിരുത്തിയിട്ടുണ്ട്.

ഗ്രാമത്തിലെ വയോജനങ്ങളുടെ ക്ഷേമത്തിയി വയോശ്വാസ് പദ്ധതി, കട്ടിൽ വിതരണം, വയോ ക്ലബ്ബ് എന്നിവക്കായി 15,00000 രൂപയും വകയിരുത്തിയിട്ടുണ്ട്.

മാലിന്യ പരിപാലനരംഗത്ത് ഒട്ടേറെ മുന്നേറാറും മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കാനും  സാധിച്ചിട്ടുണ്ട്. വീടുകളിൽ ബൊക്കാഷി ബക്കറ്റ്, ഹരിത കർമ്മ സേന പ്രവർത്തനം, ടേക്കേ ബ്രക്ക് പൂർത്തീകരണം എന്നീ പദ്ധതികൾക്കായി 40,00000 രൂപയാണ് വകയിരുത്തിയത്.

മലയോര മേഖലയായി ട്ടുള്ള തിരുവമ്പാടിയിൽ എക്കാലത്തെയും ഉയർന്ന ആവശ്യമാണ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം. 

റോഡുകളുടെ പുനരുദ്ധാരണത്തിനായി - 6,26, 42000  രൂപയാണ് വകയിരുത്തിയത്.

റോഡുകൾ, നടപ്പാതകൾ, കലുങ്ക്, അഴുക്ക് ചാലുകൾ, ജലാശയങ്ങളുടെ നവീകരണം എന്നിവയുടെ നിർമ്മാണത്തിനായി - 1 കോടി 25 ലക്ഷം രൂപ 
വകയിരുത്തിയിട്ടുണ്ട്.

തിരുവമ്പാടിയിൽ ഓപ്പൺ ജിംനേഷ്യം സ്ഥാപിക്കാൻ 10 ലക്ഷം രൂപയും ,ബസ്സ്റ്റാന്റ് നവീകരണത്തിനും ,ടൗൺ മോഡി കൂട്ടുന്നതിനുമായി 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

തെരുവ് വിളക്കുകൾ, ഊർജ സംരക്ഷണം എന്നിവക്കായി 12 ലക്ഷവും ,കാലാവസ്ഥാ വ്യതിയാനം, വെള്ളപൊക്കം , ദുരന്ത നിവാരണം പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, റംല പോലക്കൽ, കെ.ഡി ആന്റണി, കെ എം മുഹമ്മദലി, രാജു അമ്പലത്തിങ്കൽ, കെ.എം ബേബി, ഷൗക്കത്തലി കൊല്ലളത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post