താമരശ്ശേരി:
ഭരണകൂടത്തിന്റെ അഴിമതിയും കൊള്ളരുതായ്മയും ജനാധിപത്യവിരുദ്ധതയും തുറന്നു കാട്ടുന്ന പ്രതിപക്ഷ ശബ്ദങ്ങളെയും വിശിഷ്യാ രാഹുൽ ഗാന്ധിയെയും അടിച്ചൊതുക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള ഫാസിസ്റ്റ് ഗൂഢാലോചനയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ പ്രകടനവും ജനാധിപത്യ സംരക്ഷണ സംഗമവും സംഘടിപ്പിച്ചു.
കള്ളക്കേസ് ചുമത്തി പാർലമെന്റിനകത്തു നിന്ന് രാഹുൽ ഗാന്ധിയെ പുറത്താക്കിയാലും രാജ്യത്തെ ജനകോടികളുടെ ഹൃദയത്തിൽ നിന്ന് മതേതരത്വത്തിന്റെ രാജകുമാരനെ താഴെയിറക്കാൻ നരേന്ദ്രമോദിക്ക് സാധ്യമല്ലെന്ന് സംഗമം അഭിപ്രായപ്പെട്ടു.
പ്രതിഷേധ പ്രകടനത്തിന് ശേഷം നടന്ന ജനാധിപത്യ സംരക്ഷണ സംഗമം കെ.പി.സി.സി അംഗം എ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പി.ടി ബാപ്പു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യു.ഡി.എഫ് കൺവീനർ ടി.ആർ ഓമന കുട്ടൻ മാസ്റ്റർ സ്വാഗതവും മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ നന്ദിയും പറഞ്ഞു.
പ്രതിഷേധ പ്രകടനത്തിന് പി.പി ഹാഫിസ് റഹ്മാൻ, അഡ്വക്കറ്റ് ജോസഫ് മാത്യു, എം. സുൽഫിക്കർ, ജെ. ടി അബ്ദുറഹിമാൻ മാസ്റ്റർ, കെ.പി.കൃഷ്ണൻ, എം.സി നാസിമുദ്ദീൻ, ബാലകൃഷ്ണൻ, വി.കെ മുഹമ്മദ് കുട്ടിമോൻ, എ.കെ കൗസർ, വി.കെ.എ കബീർ, പി.പി ഗഫൂർ, സുബൈർ വെഴുപ്പൂർ, എം.ടി അയൂബ് ഖാൻ, മജീദ് അരീക്കൻ, റഹീം എടക്കണ്ടി, നോനി ഷൗക്കത്ത്, അമീറലി, അഭിനന്ദ്, വി.കെ ഹിറാഷ് നേതൃത്വം നൽകി.
Post a Comment