ഓമശ്ശേരി: ചെന്നൈയിൽ വെച്ച്  ദേശീയ ദുരന്ത പ്രതികരണ സേന (എൻ.ഡി.ആർ.എഫ് )സംഘടിപ്പിച്ച ഡിസാസ്റ്റർ മാനേജ്മെന്റ് പരിശീലനം പൂർത്തീകരിച്ച നാഗാളി കാവിലെ കെ.പി.അസീൽ അലി(യൂത്ത്‌ ലീഗ്‌ വൈറ്റ്‌ ഗാർഡ്‌ അംഗം),എൻ.കെ.അബ്ദുൽ ഖാദർ എന്നിവരെ നാഗാളികാവ് യൂണിറ്റ് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

ജാറം കണ്ടിയിൽ നടന്ന അനുമോദന ചടങ്ങ്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.പി.ഹാഫിസു റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.മുസ്‌ലിം യൂത്ത്ലീഗ് പഞ്ചായത്ത് ജന:സെക്രട്ടറി സഹദ്‌ കൈവേലിമുക്ക്‌ മുഖ്യപ്രഭാഷണം നടത്തി.വൈറ്റ്‌ ഗാർഡ്‌ പഞ്ചായത്ത്‌ ക്യാപ്റ്റൻ നസീം വെസ്റ്റ്‌ വെണ്ണക്കോട്‌,ഡോ:റബീബ്‌ അബ്ദുല്ല,അൻസാർ ഇബ്നു അലി ജാറം കണ്ടി,ശംസുദ്ദീൻ അത്തിക്കോട്‌,സ്വിദ്ദീഖ്‌ വെസ്റ്റ്‌ വെണ്ണക്കോട്‌ എന്നിവർ സംസാരിച്ചു.എം.പി.അസീം സ്വാഗതവും പി.പി.അക്ബറലി നന്ദിയും പറഞ്ഞു.

ഫോട്ടോ:ദേശീയ ദുരന്ത പ്രതികരണ സേനയുടെ പരിശീലനം പൂർത്തീകരിച്ചവർക്ക്‌ നാഗാളി കാവ്‌ മുസ്‌ലിം യൂത്ത്‌ ലീഗിന്റെ ഉപഹാരം ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി കൈമാറുന്നു.

Post a Comment

أحدث أقدم