തിരുവമ്പാടി:
"വർഗീയത വിഭജിക്കാത്ത ഇന്ത്യക്കായി" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ഭഗത്സിംഗ് രക്തസാക്ഷി ദിനത്തിൽ ഡി വൈ എഫ് ഐ തിരുവമ്പാടി ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പിഴഞ്ഞപാറയിൽ രണസ്മരണ സംഘടിപ്പിച്ചു.
ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ഇ. അരുൺ ഉദ്ഘാടനം ചെയ്തു.മേഖല സെക്രട്ടറി ജിബിൻ പി ജെ, പ്രസിഡന്റ് അജയ് ഫ്രാൻസി, ട്രഷറർ നിസാർ സി എം, മെവിൻ പി സി, അർഷാദ്, മോബിൻ,മുഹമ്മദ് വിശാൽ തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق