കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2022-23 സാമ്പത്തിക വർഷത്തെ എസ് സി പി ഫണ്ട് ഉന്നത വിദ്യാഭ്യാസം നടത്തുന്ന എസ് സി വിദ്യാർത്ഥികൾക്ക് നൽകുന്ന ലാപ്ടോപ്പിന്റെ വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

38800 രൂപ വിലയുള്ള ഏസർ കമ്പനിയുടെ ലാപ്ടോപ്പുകൾ ആണ് നാല് വിദ്യാർത്ഥികൾക്ക് നൽകിയത്.
വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്, 
വാർഡ് മെമ്പർമാരായ വാസുദേവൻ ഞാറ്റുകാലായിൽ, ഷാജി മുട്ടത്ത്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ കെ പി, അസിസ്റ്റൻറ് സെക്രട്ടറി ബൈജു തോമസ്, ജൂനിയർ സൂപ്രണ്ട് ബീന, പ്ലാന്റ് ക്ലർക്ക് ഷമീർ പി, ഗുണഭോക്താക്കൾ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post