താമരശ്ശേരി: താമരശ്ശേരി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഇഫ്താർ, അത്താഴ ഭക്ഷണ വിതരണ പരിപാടി തുടങ്ങി. കഴിഞ്ഞ 15 വർഷവും തുടർച്ചയായി സി.എച്ച് സെന്റർ താലൂക്ക് ആശുപത്രിയിൽ റംസാൻ മാസത്തിൽ ഇഫ്താർ - അത്താഴ ഭക്ഷണ വിതരണം നടത്തിയിരുന്നു. വിതരണോദ്ഘാടനം ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ എ. അബ്ബാസ് നിർവഹിച്ചു.
സി.എച്ച് സെന്റർ പ്രസിഡണ്ട് വി.എം ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി. പി ഹാഫിസ് റഹ്മാൻ സ്വാഗതവും ട്രഷറർ ആർ.കെ മൊയ്തീൻ കോയ ഹാജി നന്ദിയും പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പി.എസ് മുഹമ്മദലി, എം. സുൽഫീക്കർ, പി.ടി ബാപ്പു , എൻ.പി മുഹമ്മദലി മാസ്റ്റർ, എൻ.പി റസാഖ് മാസ്റ്റർ, പിപി ഗഫൂർ, എ.കെ അബ്ബാസ്, പി.എ അബ്ദുസമദ് ഹാജി, എ.കെ അസീസ്, കെ.സി ബഷീർ, വി.കെ മുഹമ്മദ് കുട്ടി മോൻ, മജീദ് അരീക്കൽ, റഷീദ് സെയിൻ , എ.കെ കൗസർ, കെ.സി ഷാജഹാൻ, അനിൽ മാസ്റ്റർ, ഇക്ബാൽ പൂക്കോട്, മജീദ് മാസ്റ്റർ, ഹംസ കുട്ടി കാരാടി, മജീദ് അണ്ടോണ കെ.എം ഇബ്രാഹിം, ഷഫീഖ് ചുടലമുക്ക്, ഷൗക്കത്ത് നോനി, റഹീം എടക്കണ്ടി, പി.പി അബ്ദുറഹ്മാൻ, റഷീദ് ചാലക്കര, സലീം വാടിക്കൽ സംസാരിച്ചു.
Post a Comment