മുക്കം:
കെ.പി.എസ്. ടി. എ മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ നടത്തി.
ഉച്ചഭക്ഷണ കുടിശ്ശിക ഉടൻ അനുവദിക്കുക, ഉച്ചഭക്ഷണത്തുക വർദ്ധിപ്പിക്കുക, അശാസ്ത്രീയമായ പരീക്ഷ ടൈം ടേബിൾ പുനപരിശോധിക്കുക, ഫിക്സേഷൻ നടപടികൾ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ധർണ നടത്തിയത്.
ധർണ്ണ കെ.പി.എസ്. ടി. എ. സംസ്ഥാന നിർവാഹക സമിതിയംഗം പി.ജെ. ദേവസ്യ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായി മാറി ഇന്നലത്തെ സായാഹ്ന ധർണ. സംസ്ഥാന കൗൺസിൽ അംഗം സുധീർകുമാർ , റവന്യു ജില്ല ജോ.സെക്രട്ടറി ഷെറീന ബി. റവന്യു ജില്ലാ കൗൺസിൽ അംഗം ജെസിമോൾ കെ.വി., വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് സിറിൽ ജോർജ് , ഉപജില്ല സെക്രട്ടറി മുഹമ്മദ് അലി.ഇ.കെ., ഉപജില്ല ട്രഷറർ ജോയ് ജോസഫ് , ഷാജു കെ.എസ്. എന്നിവർ പ്രസംഗിച്ചു.
إرسال تعليق