കൂടരഞ്ഞി:
ഹരിത കേരളം മിഷൻ - ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി അജൈവ പാഴ് വസ്തുക്കളുടെ ശേഖരണം,സംഭരണം , സംസ്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിൽ രുപീകരിച്ച ഹരിത കർമ്മസേനയ്ക്കുള്ള യുണിഫോം , ഐഡന്ററിറ്റി കാർഡ്, സാനിറ്റെസർ, ഗ്ലൗസ്, വെയിംഗ് മെഷിൻ, ഹാന്റ് വാഷ് , ബൂട്ട് , ഷൂസ്, റെയിൽ കോട്ട്, ഹാറ്റ് തുടങ്ങിയവ സുരക്ഷ ഉപകരണങ്ങളുടെ വിതരണം ആരോഗ്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ വി.എസ്.രവീന്ദ്രന്റെ അദ്ധക്ഷ്യതയിൽ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവഹിച്ചു.
വില്ലേജ് എക്റ്റൻഷൻ ഓഫീസർ ജോസ് കുര്യാക്കോസ് സ്വാഗതം പറഞ്ഞു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലിടീച്ചർ, മെമ്പർമാരായ സീന ബിജു, ബിന്ദു ജയൻ , അസി: സെക്രട്ടറി അജിത്ത്, വി.ഇ.ഒ ബിജി പി.എസ്.എന്നിവർ സംസാരിച്ചു.
Post a Comment