തിരുവമ്പാടി : തിരുവമ്പാടി ബസ്സ്റ്റാന്റിലേക്ക് ചർച്ച് റോഡിൽ നിന്നുമുള്ള പ്രവേശനം 2023 മാർച്ച് 18 മുതൽ  ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചതായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ് അറിയിച്ചു. 

ചർച്ച് റോഡിൽ നിന്ന് ബസ്റ്റാന്റിലേക്കുള്ള പ്രവേശന ഭാഗത്ത് റോഡ് കോൺക്രീറ്റ് പ്രവ്യത്തി നടക്കുന്നത് മൂലമാണ് പ്രവേശനം നിരോധിച്ചത്.


പ്രവ്യത്തി പൂർത്തീകരിച്ച് തുറന്ന് കൊടുക്കുന്നത് വരെ കൂടരഞ്ഞി റോഡിൽ നിന്നും ബസ്റ്റാന്റിലേക്കുള്ള പ്രവേശന കവാടത്തിലൂടെ  മാത്രം ഇനി അകത്തേക്കും പുറത്തേക്കും പ്രവേശിക്കണം. 

ജനങ്ങൾ സഹകരിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അറിയിച്ചു.

Post a Comment

Previous Post Next Post