ഓമശ്ശേരി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഭരണപരവും സാമ്പത്തികവുമായ അധികാരങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഇടതു സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ യു.ഡി.എഫ്.പഞ്ചായത്ത് മെമ്പർമാർ കുത്തിയിരിപ്പ് സമരം നടത്തി.
പഞ്ചായത്ത് യു.ഡി.എഫ്.കൺവീനർ കെ.കെ.അബ്ദുല്ലക്കുട്ടി ഉൽഘാടനം ചെയ്തു.കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,യു.കെ.ഹുസൈൻ,പി.വി.സ്വാദിഖ്,ശരീഫ് വെളിമണ്ണ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എം.കോമളവല്ലി എന്നിവർ പ്രസംഗിച്ചു.കുത്തിയിരിപ്പ് സമരത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ യൂനുസ് അമ്പലക്കണ്ടി,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,പഞ്ചായത്ത് മെമ്പർമാരായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,എം.എം.രാധാമണി ടീച്ചർ,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,സീനത്ത് തട്ടാഞ്ചേരി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ:ഓമശ്ശേരിയിൽ യു.ഡി.എഫ്.ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം പഞ്ചായത്ത് യു.ഡി.എഫ്.കൺവീനർ കെ.കെ.അബ്ദുല്ലക്കുട്ടി ഉൽഘാടനം ചെയ്യുന്നു.
إرسال تعليق