തിരുവമ്പാടി: 
തിരുവമ്പാടി കൂടരഞ്ഞി
 റോഡിലെ കക്കുണ്ട് തോട്ടിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.

തിരുവമ്പാടിയിൽ നിന്ന് കൂടരഞ്ഞിയിലേക്ക് പോകുകയായിരുന്ന കക്കാടംപൊയിൽ സ്വദേശികൾ സഞ്ചരിച്ചിരുന്നകാർ ആണ് ഇന്നലെ വൈകിട്ട് അപകട ത്തിൽ പെട്ടത്. 

കാറിൽ ഉണ്ടായിരുന്ന 5 യാത്രക്കാരിൽ ഒരു സ്ത്രീക്ക് സാരമായ പരുക്കുപറ്റി.

അപകടം ഉണ്ടായ സ്ഥലത്ത് റോഡിനോട് ചേർന്നാണ് തോട്. 
ഈ ഭാഗത്ത് ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. 
2 വർഷം മുൻപ് ഒരു ബസ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീണിരുന്നു. 
കഴിഞ്ഞ വർഷം ഒരു കാർ തോട്ടിൽ പതിച്ച് അപകടം ഉണ്ടായി. 
റോഡിന്റെ ഈ ഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഒട്ടേറെ കാലമായെങ്കിലും നടപടിയില്ല.

തിരുവമ്പാടി - കുടരഞ്ഞി റോഡ് പൊതുമരാമത്ത് വകുപ്പ് 3.30 കോടി രൂപ മുടക്കി നവീകരിച്ച് ഉദ്ഘാടനം ചെയ്തത് കഴി ഞ്ഞവർഷമാണ്.

അപ്പോഴും റോഡിന്റെ ഈ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടണമെന്ന്  നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഫണ്ട് ഇല്ല എന്ന കാരണം പറഞ്ഞ്  അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല.

ഇനിയെങ്കിലും അധികൃത
 ഈ ഭാഗത്ത് എത്രയും പെട്ടെന്ന് സംരക്ഷണഭിത്തി  കെട്ടണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

Post a Comment

أحدث أقدم