കൂടരഞ്ഞി:
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്തായി പ്രഖ്യാപിക്കുകയാണ്. മാതാപിതാക്കളുടെയും മുതിർന്ന പൗരൻ മാരുടെയും ക്ഷേമം ഉറപ്പ് വരുത്തുക എന്നതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ്സ് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ അധ്യക്ഷയായി.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ജോസ്,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ, ജോണി വളിപ്ലക്കൽ, തുടങ്ങിയവർ ആശംസ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആയ, ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, മോളി തോമസ്,CDS ചെയർപേഴ്സസൺ ശ്രീജമോൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വിവിധ വിഷയങ്ങളിൽ ഇന്ദു എം, ശിവദാസൻ തുടങ്ങിയവർ ക്ലാസ്സ് നയിച്ചു.
അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ, CDS അംഗങ്ങൾ, വാതിൽപടി സേവന വളണ്ടിയർ മാർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment