കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ തേവർ മല - കാഞ്ഞിലാട് സഡക്ക് റോഡിന്റെ ഉദ്ഘാടനം നാളെ നാലുമണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് നിർവഹിക്കുന്നു.
വർഷങ്ങൾക്കു മുമ്പ് ഉരുൾപൊട്ടലിൽ തകർന്ന ഈറോഡ് കഴിഞ്ഞവർഷം മെയിന്റനൻസ് നടത്തിയെങ്കിലും വീണ്ടും സൈഡ് കെട്ട് ഇടിഞ്ഞതിനാൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തതിനാൽ പുതിയ എസ്റ്റിമേറ്റ് ഉണ്ടാക്കുകയും
കോഴിക്കോട് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
ഈ തുക ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റും, സൈഡ് കോൺക്രീറ്റ് വാളും നിർമ്മിച്ചിട്ടുള്ളത്.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോടഞ്ചേരി വൈസ് പ്രസിഡണ്ട് ചിന്നാ അശോകൻ, വാർഡ് മെമ്പർ ഷാജു തേന്മല എന്നിവർ പങ്കെടുക്കുന്നു.
إرسال تعليق