തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വാക്സിനേഷൻ ദിനാചരണം നടത്തി.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് കെ.എ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ദേശീയ വാക്സിനേഷൻ ദിനാചരണ പ്രതിജ്ഞ മെഡിക്കൽ ഓഫീസർ ഡോ.നിഖില കെ ചൊല്ലിക്കൊടുത്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് മെമ്പർ മുഹമ്മദലി കെ എം, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ഷില്ലി എൻ.വി ( പി.എച്ച്.എൻ) കെ.എം.സി.ടി അസോസിയേറ്റ് പ്രൊഫ. നീതു മെറിൻ വർഗീസ്, ലക്ച്ചറർ ഷിൻസി സൂസൻ ഏലിയാസ് ,ഹൃദ്യ പി (എം എൽഎസ് പി ) എന്നിവർ സംസാരിച്ചു.
പ്രൊഫ. സ്റ്റെഫി ജോൺ(കെ.എം.സി.ടി നേഴ്സിംഗ് കോളേജ്) വാക്സിനേഷൻ ദിനാചരണ സന്ദേശം നൽകി. ജെ.പി.എച്ച്.എൻ മാരായ മിനി വി.എം, ലിംന ഇ.കെ.എന്നിവർ ദിനാചരണ പരിപാടിക്ക് നേതൃത്വം നൽകി.
Post a Comment