ഓമശ്ശേരി: അമ്പലക്കണ്ടി ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാൻ സംഗമവും 700 കുടുംബങ്ങൾക്കുള്ള പെരുന്നാൾ കിറ്റ് വിതരണവും ഏപ്രിൽ 19(റമദാൻ 28) ന് നടക്കും.പ്രമുഖ നേതാക്കൾ പങ്കെടുക്കും.
അമ്പലക്കണ്ടി താജുദ്ദീൻ മദ്റസയിൽ ചേർന്ന ടൗൺ മുസ്ലിം ലീഗ് പ്രവർത്തക യോഗം പരിപാടികൾക്ക് അന്തിമരൂപം നൽകി.വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.
ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് നെച്ചൂളി മുഹമ്മദ് ഹാജി ഫണ്ടുൽഘാടനം നിർവ്വഹിച്ചു.കെ.ഇസ്ഹാഖ് ദാരിമി പ്രാർത്ഥനയും പി.സുൽഫീക്കർ മാസ്റ്റർ മുഖ്യപ്രഭാഷണവും നടത്തി.ടൗൺ മുസ്ലിം ലീഗ് ജന സെക്രട്ടറി കെ.ടി.മുഹമ്മദ് സ്വാഗതവും ടൗൺ യൂത്ത് ലീഗ് ജന:സെക്രട്ടറി യു.കെ.ഷാഹിദ് നന്ദിയും പറഞ്ഞു.
എ.കെ.അബൂബക്കർ ഹാജി,വി.സി.അബൂബക്കർ,വി.സി.ഇബ്രാഹീം,കെ.ടി.ഇബ്രാഹീം ഹാജി,നെരോത്ത് മുഹമ്മദ് ഹാജി,പി.ടി.മുഹമ്മദ്,ടി.പി.ജുബൈർ ഹുദവി,കെ.മുഹമ്മദ്(മക്ക),പി.ടി.ഹുസൈൻ ഹാജി,നെച്ചൂളി അബൂബക്കർ കുട്ടി ഹാജി,സി.വി.ഹുസൈൻ,സ്വിദ്ദീഖ് നെച്ചൂളി,കെ.ടി.സലാം,കെ.അബ്ദുൽ റഹ്മാൻ(അദ്റു),റഫീഖ് നെച്ചൂളി,കെ.ടി.ഹാരിസ്,എസ്.കെ.മുഹമ്മദലി,ശംസുദ്ദീൻ നെച്ചൂളി,എ.ടി.സി.മുഹമ്മദ്,അഷ്റഫ് കീപ്പോര്,സി.വി.ബഷീർ,സി.വി.അസ് ലം,യു.കെ.ബഷീർ,സി.വി.സാബിത്ത്,ശമീർ ചേറ്റൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
സംഘാടക സമിതി ഭാരവാഹികളായി കെ.ടി.സലാം(ചെയർ),നെച്ചൂളി അബൂബക്കർ കുട്ടി ഹാജി,കെ.അബ്ദുൽ റഹ്മാൻ-അദ്റു,യു.കെ.ശാഹിദ്(വൈ:ചെയർ),കെ.ടി.ഹാരിസ്(ജ:കൺ),ശംസുദ്ദീൻ നെച്ചൂളി,എസ്.കെ.മുഹമ്മദലി,സി.വി.സാബിത്ത്(ജോ:കൺ),എ.ടി.സി.മുഹമ്മദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ഫോട്ടോ:അമ്പലക്കണ്ടി ടൗൺ മുസ്ലിം ലീഗ് റമദാൻ സംഗമത്തിന്റെ ഫണ്ടുൽഘാടനം നെച്ചൂളി മുഹമ്മദ് ഹാജി,കെ.ടി.സലാമിന് കൈമാറി നിർവ്വഹിക്കുന്നു.
إرسال تعليق