ഓമശ്ശേരി:
കോഴിക്കോട് ഗവ:മെഡിക്കൽ കോളജിൽ നിന്ന് ഫസ്റ്റ് ക്ലാസോടെ എം.ബി.ബി.എസ്. പൂർത്തിയാക്കി നാടിനഭിമാനമായി മാറിയ അമ്പലക്കണ്ടി ഉണിക്കോരുപറമ്പിൽ ജംഷീനയെ അമ്പലക്കണ്ടി കേന്ദ്രമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ-സാംസ്കാരിക കൂട്ടായ്മയായ ‘വിൻ പോയിന്റ്’ അക്കാദമിയുടെ പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു.


'വിൻ പോയിന്റ്'ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉപഹാരം സമ്മാനിച്ചു.

അബു മൗലവി അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.ഡോ.ടി.അലി ഹുസൈൻ വാഫി,ഡോ.കെ.സൈനുദ്ദീൻ,പി.സുൽഫീക്കർ മാസ്റ്റർ,ഡോ. യു. അബ്ദുൽ ഹസീബ്,വി.സി.

 അബൂബക്കർ ഹാജി,കെ.ടി.ഇബ്രാഹീം ഹാജി,കെ.ടി.എ.ഖാദർ ഹാജി,കെ.ടി.കബീർ, വി.സി.ഇബ്രാഹീം,പി.പി.നൗഫൽ,അദ്‌റു കുഴിമ്പാട്ടിൽ,മുഹമ്മദലി കിഴക്കേടത്ത്,പി.ടി.മുഹമ്മദ്,പി.ടി. മുഹമ്മദലി,നജീൽ നെരോത്ത്,ടി.പി. മുനീർ എന്നിവർ സംസാരിച്ചു.

ഓമശ്ശേരി ടൗണിൽ മൊബൈൽ ഷോപ്പ് നടത്തുന്ന പി.സി. അയമ്മദ്കുട്ടിയുടെയും ഒ.എ. മൈമൂനയുടെയും മകളാണ് ജംഷീന.സഹോദരൻ മുഹമ്മദ് ശാഫി പോണ്ടിച്ചേരി ജിപ്മറിൽ എം.ബി.ബി.എസ്. രണ്ടാം വർഷ വിദ്യാർഥിയാണ്. ഇളയ സഹോദരൻ മുഹമ്മദ് സാബിത്ത് ഈങ്ങാപ്പുഴ മദീനത്തുന്നൂർ മർകസ് ഗാർഡൻ ദാറുൽ ഹിദായ കാമ്പസിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.

ഫോട്ടോ:ഡോ:ജംഷീനക്ക്‌ അമ്പലക്കണ്ടി വിൻ പോയിന്റ്‌ അക്കാദമിയുടെ ഉപഹാരം ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സമ്മാനിക്കുന്നു.

Post a Comment

أحدث أقدم