തിരുവമ്പാടി : ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ കുരിശിന്റെ വഴി നടത്തി. 
ദേവാലയത്തിൽ ആരംഭിച്ച് ടൗൺ ചുറ്റി ദേവാലയത്തിൽ കുരിശിന്റെ വഴി സമാപിച്ചു. 
രാവിലെ ദേവാലയത്തിൽ നടന്ന പീഡാനുഭവ അനുസ്മരണ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം ആണ് കുരിശിന്റെ വഴി നടത്തിയത്.

 ഇടവക വികാരി ഫാ: തോമസ് നാഗപറമ്പിൽ അസി. വികാരിമാരായ ഫാ. ജിതിൻ പന്തലാടിക്കൽ , ഫാ. ജോമൽ കോന്നൂർഎന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post