തിരുവമ്പാടി : ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ
സി ഡി എസിന്റെ വിഷുച്ചന്ത ആരംഭിച്ചു.

ഏപ്രിൽ 12,13,14 തീയ്യതികളിലായി തിരുവമ്പാടി പഞ്ചായത്ത്‌ ബസ് സ്റ്റാൻഡ് പരിസരത്ത് തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ ഓപ്പൺ സ്റ്റേജ് കോമ്പൗണ്ടിലാണ് വിഷുച്ചന്ത നടത്തുന്നത്.

      തിരുവമ്പാടി കുടുംബശ്രീ സിഡിഎസിന്റെ കീഴിലുള്ള വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുമുള്ള പച്ചക്കറികളും മറ്റ് ഉത്പന്നങ്ങളും വിഷുച്ചന്തയിൽ ലഭ്യമാണ്.

      തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ
സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട് വിഷുച്ചന്തയുടെ ഉത്ഘാടനം നിർവഹിച്ചു. 
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത്‌ അംഗങ്ങളായ കെ.എം മുഹമ്മദലി,
ലിസി സണ്ണി, കുടുംബശ്രീ മെമ്പർ സെക്രട്ടറി ടി.രഞ്ജിനി സിഡിഎസ് അംഗങ്ങളായ സുഹറ ഇസ്മായിൽ, ഡെയ്സി സണ്ണി, ഷീജ സണ്ണി
സിഡി എസ് അക്കൗണ്ടന്റ് ശുഭ എന്നിവർ ആശംസപ്രസംഗം നടത്തി. സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷിജി ഷാജി നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post