കണ്ണോത്ത് : 
സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും
കേരളത്തിന്റെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ബേപ്പൂര്‍ എം.എല്‍.എയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍  രാഷ്ട്രീയ പ്രേരിതമായി മോഡിയുടെ ചട്ടുകമായ ഇ.ഡി  നടത്തിയ റെയ്ഡിനെതിരെ സിപിഐഎം കണ്ണോത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

ജന്മിത്വ-ജാതി- അയിത്ത-അടിമത്ത മേലാളൻമാരുടെ ചവിട്ടടിയിൽ കിടന്ന കേരളത്തെ ഈ രൂപത്തിൽ മാനവികതയിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും വളർത്തിയെടുക്കാൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സാധിച്ചത് ഒരു പാട് ത്യാഗങ്ങളിലൂടെയാണ്, നിരവധി രക്തസാക്ഷികളുടെ ചോരപ്പാടുകളിലൂടെ വളർന്നുവന്ന പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. 
കേരളീയ നവോത്ഥാനത്തെ സംഘിപ്പാളയത്തിൽ ബലിയർപ്പിക്കാനുള്ള സതീശൻ്റെ കുത്സിത ഗൂഢാലോചന അറബി കടലിൽ മുക്കും എന്നേ പറയാനുള്ളു.
 വി.ഡി സതീശന്റെ ഒത്താശയോടെ കേരളത്തില്‍ സിപിഐഎം നേതാക്കളെ വേട്ടയാടി ബി.ജെ.പിക്ക് വളരാന്‍ അവസരമുണ്ടാക്കാനുള്ള സംഘപരിവാര്‍ ഭരണകൂടത്തിന്റെ നീക്കമാണ് ഇന്ന് കേരളത്തിലുണ്ടായത്.
ഇതിനെതിരെ ഏതറ്റം വരെ പോയും സിപിഐഎമ്മിൻ്റെ നേതാക്കളെ സംരക്ഷിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു.
 ലോക്കൽ സെകട്ടറി കെ.എം ജോസഫ് മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. L C. അംഗം സുബ്രമണ്യൻ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എ ജോൺ മാസ്റ്റർ, സോമൻ, നാസർ, ലിൻസ്,  റെജി, രജനി സത്യൻ, ബിന്ദു, നൗഫൽ, ബാലകൃഷ്ണൻ, ഉഷ ബാബു, നൗഷാദ്, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post