തിരുവമ്പാടി:  മാസ് ഡി കോസ് കോഴിക്കോടിന്റെ സഹകരണത്തോടെ മലബാർ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച സമ്മർ കോച്ചിംഗ് ക്യാമ്പ് ലിന്റോ ജോസഫ് എം.എൽ.എ. ഉൽഘാടനം ചെയ്തു. 

പുല്ലൂരാംപാറ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ക്യാമ്പിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നൂറിൽപ്പരം കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് അധ്യക്ഷത വഹിച്ചു. 
മാസ് ഡി കോസ് പ്രസിഡന്റ് ജോസ് മാത്യു, ഷൈനി ബെന്നി, ടോമി ചെറിയാൻ, മുഖ്യ പരിശീലകൻ ജീഷ് കുമാർ, വിൽസൺ താഴത്തു പറമ്പിൽ , ജോളി ജോസഫ് , വിത്സൺ വടക്കേ മുറിയിൽ , ജോളി തോമസ്, പി.കെ.സോമൻ ,ജോസി ഫ്രാൻസീസ്, എം.യു സിറിയക്ക് , എന്നിവർ സംസാരിച്ചു. അക്കാദമി ചെയർമാൻ പി.ടി. അഗസ്റ്റിൻ സ്വാഗതം പറഞ്ഞു കൺവീനർ ടി.ടി.കുര്യൻ നന്ദി പറഞ്ഞു.

Post a Comment

أحدث أقدم