മക്ക : മാതാവിന്റെ കൂടെ ഉംറക്കെത്തിയ കോഴിക്കോട് സ്വദേശിയായ ബാലൻ മക്കയിൽ മരിച്ചു. 
കാരശ്ശേരി കക്കാട് മുക്കാൻതൊടി നാസർ - ഖദീജ (ചക്കിപ്പറമ്പൻ കുരുങ്ങനത് ) ദമ്പതികളുടെ മകൻ അബ്ദുറഹ്മാൻ ആണ് മക്കയിൽ മരണപെട്ടത്. ഒമ്പത് വയസായിരുന്നു.

ഉമ്മയോടൊപ്പം
ഉംറക്കെത്തിയതായിരുന്നു. മക്കയിലെ ഹോട്ടലിൽ വെച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് മക്ക കിംഗ് അംബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

 പിന്നീട് മക്കയിലെ തന്നെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 
ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഹായിലിൽ ജോലി ചെയ്യുന്ന പിതാവ് നാസർ ഇപ്പോൾ മക്കയിൽ ഉണ്ട്. 
മയ്യത്ത് മക്കയിൽ തന്നെ ഖബറടക്കും. സഹായത്തിനായി സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.
കടപ്പാട് സുപ്രഭാതം

Post a Comment

Previous Post Next Post