തിരുവനന്തപുരം : സുഡാനിലെ ആഭ്യന്തര സംഘർഷത്തിൽ കൊല്ലപ്പെട്ട കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തിനു വേണ്ട സഹായങ്ങൾ ഉറപ്പാക്കുമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആൽബർട്ടിന്റെ പിതാവുമായി ഫോണിൽ സംസാരിച്ചെന്നും മുരളീധരൻ പറഞ്ഞു.
സുഡാനിലുള്ള ആൽബർട്ടിന്റെ കുടുംബം സുരക്ഷിതരാണെന്നാണ് അറിയിച്ചത്.
തുടർനടപടികൾ ഏകോപിപ്പിക്കാൻ സുഡാനിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകി.
വിമുക്തഭടൻ കൂടിയായ ആൽബർട്ട് അഗസ്റ്റിന്റെ മരണവാർത്ത ഞെട്ടിക്കുന്നതാണെന്നും കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുരളീധരൻ കൂട്ടിച്ചേർത്തു.
ആല്‍ബര്‍ട്ടിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൂന്നുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം മാറ്റാനായത്.
24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഫ്ലാറ്റില്‍നിന്ന് മൃതദേഹം മാറ്റാനാകാത്തതിനെ തുടർന്ന് ആൽബർട്ടിന്റെ ഭാര്യ സൈബല്ല സര്‍ക്കാരിന്‍റെ അടിയന്തര സഹായം അഭ്യര്‍ഥിച്ചിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആൽബർട്ടിന്റെ പിതാവ് അഗസ്റ്റിൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.
കെപിസിസി അധ്യക്ഷനും സ്ഥലം എംപിയുമായ കെ.സുധാകരൻ വിദേശകാര്യ മന്ത്രിക്കും കത്തയച്ചു.

Post a Comment