ജിദ്ദ : ജീവിതത്തിലെ വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ടയാളാണ് ആസിം വെളിമണ്ണ. 
കൈകളില്ലാതെ ജനിച്ച ആസിമിന് നടക്കാനും സംസാരിക്കും കേൾവിക്കുമെല്ലാം പ്രതിസന്ധിയുണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധിയെയും അതിജീവിച്ച് ലോക ഫുട്‌ബോളിലെ ഇതിഹാസം ലിയണൽ മെസിയെ വരെ കോഴിക്കോട് വെളിമണ്ണ സ്വദേശിയായ ആസിം സന്ദർശിച്ചു. 

കഴിഞ്ഞ ദിവസമാണ് ആസിം ഉംറക്കായി സൗദിയിൽ എത്തിയത്. മക്കയിലെ കിസ് വ ഫാക്ടറി സന്ദർശിച്ച ആസിം മദീനയിൽ മസ്ജിദു നബവിയിലും സന്ദർശിച്ചു. ഇവിടെ സന്ദർശിച്ച ആസിമിന്റെ ഒരു വീഡിയോ ഇപ്പോൾ വൈറലായി. ആസിമിനെ തോളിലേറ്റി റൗദ ശരീഫിലൂടെ  സുരക്ഷ ഉദ്യോഗസ്ഥൻ നടന്നുപോകുന്ന വീഡിയോ ആണ് വൈറലായത്. 
റൗദ ശരീഫിലെത്തിയ ആസിമിനെ ഉദ്യോഗസ്ഥൻ തോളിലേറ്റി നടക്കുകയായിരുന്നു.



Post a Comment

Previous Post Next Post