തിരുവമ്പാടി: 
രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കി കള്ളക്കേസിൽ കുടുക്കി ജയിൽ അടച്ച് ഇന്ത്യയിൽ ഫാസിസം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് പുന്നക്കൽ ടൗണിൽ യൂ.ഡി.എഫ് പന്തം കൊളുത്തി പ്രകടനവും പൊതുയോഗവും നടത്തി. ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. 


കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കോയ പുതുവയൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ജിതിൻ പല്ലാട്ട്, അബ്രഹാം വടയാറ്റുകുന്നേൽ തുടങ്ങിയവർ സംസാരിച്ചു. ലിസി സണ്ണി, ഷൈനി ബെന്നി, കെ.ടി മാത്യു, അബു വരടായിൽ, കെ.ജെ ജോർജ്, ജോർജ് ആലപ്പാട്ട്, ലിബിൻ തുറുവേലിൽ, ലിബിൻ അമ്പാട്ട്, ഷമീർ പൂളക്കമണ്ണിൽ, ഡാനീഷ് ജാഫർ, ജംഷാദ് പൂളക്കച്ചാലിൽ തുടങ്ങിയവർ നേത്യത്വം നൽകി.

Post a Comment

Previous Post Next Post