ഓമശ്ശേരി: അമ്പലക്കണ്ടി എട്ടാം വാർഡ് വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃദ്ധ സ്ത്രീകൾക്ക് ഈദ് സമ്മാനമായി പെരുന്നാൾ പുടവകൾ നൽകി.വാർഡിന്റെ വിവിധ ഭാഗങ്ങളിലുള്ള 25 മുതിർന്ന സ്ത്രീകൾക്കാണ് ചെറിയ പെരുന്നാളിന്റെ സ്നേഹ സമ്മാനമായി വസ്ത്രങ്ങൾ കൈമാറിയത്.
അമ്പലക്കണ്ടിയിൽ നടന്ന ചടങ്ങിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി വിതരണോൽഘാടനം നിർവ്വഹിച്ചു.വാർഡ് വനിതാ ലീഗ് ജന:സെക്രട്ടറി ഹസീന ബഷീർ പാറമ്മൽ അദ്ധ്യക്ഷത വഹിച്ചു.ഇ.കെ.മുഹമ്മദ്,വാർഡ് വനിതാ ലീഗ് ട്രഷറർ ഹാജറ മാളികക്കണ്ടി,വൈസ് പ്രസിഡണ്ടുമാരായ ഇ.കെ.സാബിറ മുഹമ്മദ് പാറമ്മൽ,ജംഷീറ റഫീഖ് നെച്ചൂളി,ജോ:സെക്രട്ടറിമാരായ ഫാത്വിമ സുഹറ ശമീർ ചേറ്റൂർ,സുബീന നെച്ചൂളി,അംഗങ്ങളായ ജംഷീന ഹക്കീം കൂർക്കൻ ചാലിൽ,ഖദീജ കുറ്റിക്കര,സൈനബ പാറമ്മൽ,മറിയം നാഗാളികാവ് എന്നിവർ സംസാരിച്ചു.

إرسال تعليق