തിരുവമ്പാടി : തിരുഹൃദയ ഫൊറോനേ ദേവാലയത്തിൽ പെസഹ തിരുനാളിനോടനുബന്ധിച്ച്
വിവിധ ശുശ്രൂഷകൾ നടന്നു. രാവിലെ ദിവ്യബലിയോടനുബന്ധിച്ച് ഫാ: തോമസ് നാഗപറമ്പലിന്റെ നേതൃത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു.

തുടർന്ന് വാർഡ് അടിസ്ഥാനത്തിൽ ദിവ്യകാരുണ്യ ആരാധന നടത്തി.
വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളിൽ പെസഹ തിരുനാൾ ആചരണത്തിന്റെ ഭാഗമായി അപ്പം മുറിയ്ക്കൽ ശുശ്രൂഷ നടത്തി. അസി. വികാരിമാരായ ഫാ. ജോമൽ കോനൂർ, ഫാ: ജിതിൻ പന്തലാടിക്കൽ എന്നിവർ ശുശ്രൂഷകളിൽ സഹകാർമികരായിരുന്നു.

നാളെ രാവിലെ 7 ന് ദേവാലയത്തിൽ ദു:ഖ വെള്ളി അനുസ്മരണ ചടങ്ങുകൾ.

 വൈകുന്നേരം 4 ന് ടൗൺ ചുറ്റി കുരിശിന്റെ വഴി നടത്തും.

Post a Comment

أحدث أقدم