ന്യൂദല്‍ഹി- സില്‍വര്‍ ലൈന്‍ പദ്ധതി അടഞ്ഞ അധ്യായമല്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി വൈകാതെ ചര്‍ച്ച നടക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ വിവരങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, സില്‍വര്‍ ലൈന്‍ പദ്ധതിയിലും പ്രതീക്ഷ നല്‍കി. ഇതിനെ കുറിച്ച് വിശദമായി പറയാമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ സാക്ഷിയാക്കിയാണ് കേന്ദ്ര റെയില്‍വെ മന്ത്രി സില്‍വര്‍ ലൈന്‍ അടഞ്ഞ അധ്യായമല്ലെന്ന പ്രതീക്ഷ നല്‍കിയത്.
വന്ദേഭാരതിന്റെ കേരളത്തിലെ ഫ്‌ളാഗ് ഓഫ് പ്രധാനമന്ത്രി നിര്‍വഹിക്കും 25 ാം തിയതി രാവിലെ വന്ദേ ഭാരത് കേരളത്തിന് വേണ്ടി മോഡി സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

Post a Comment

أحدث أقدم