കോടഞ്ചേരി:
റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി വില്ലേജ് ഓഫീസിനു വേണ്ടി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നാടിനു സമർപ്പിച്ചു.
തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്‌ഘാടന നിർവഹിച്ചു.
ജില്ലാ കളക്ടർ എ ഗീത സ്വാഗതം പറഞ്ഞ ചടങ്ങിൽ
കൊടുവള്ളി ബ്ലോക്ക് പ്രസിഡന്റ് കെ എം അഷ്‌റഫ്,
കോടഞ്ചേരി പ്രസിഡന്റ് അലക്സ് തോമസ്,
വൈസ് പ്രസിഡന്റ് ചിന്ന അശോകൻ,
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്,പഞ്ചായത്ത് അംഗം ജോർജ്ജ് കുട്ടി, ഷിജി ആന്റണി, ടി എം പൗലോസ്, വിൽസൺ വടക്കേമുറി,
പി പി ജോയ്, ജയേഷ് ചാക്കോ, എ ഡി എം മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു.
തഹസീൽദാർ സി സുബൈർ നന്ദിയും പറഞ്ഞു.
Post a Comment