കോടഞ്ചേരി: 2002 -23 വാർഷിക തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത് സഞ്ചാരിയോഗ്യമാക്കിയ നെല്ലിപ്പൊയിൽ ഗവൺമെന്റ് ഹോമിയോ ആശുപത്രി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ റോസമ്മ കയത്തിങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി മുഖ്യാതിഥിയായി.
ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി ഡോക്ടർ എം ജിഷില, വാർഡ് വികസന സമിതി അംഗങ്ങളായ വിൻസന്റ് വടക്കേ മുറിയിൽ, ഫ്രാൻസിസ് ചാലിൽ, ബേബി കളപ്പുര,സേവർ കിഴക്കേ കുന്നേൽ,സാബു മനയിൽ,ബിജു ഒത്തിക്കൽ, റോയ് ചെറിയാൻ ഉന്നുകല്ലേൽ , സേവിയർ കുന്നത്തേട്ട് , ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
Post a Comment