ഈങ്ങാപ്പുഴ:
പുതുപ്പാടി പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയും  പുതുപ്പാടി ഗ്രാമ  പഞ്ചായത്തും  സംയുക്ത മായി  സംഘടിപ്പിക്കുന്ന വ്യാപാരോത്സവം. 2023 
ഇരുപത് പേർക്കായി ,1000 രൂപ വീതമുള്ള പാർച്ചേഴ്സ് കൂപ്പൺ നറുക്കെടുപ്പ്  കഴിഞ്ഞദിവസം
വെള്ളിയാഴ്ച അങ്ങാടിയിലെ ടാക്സി സ്റ്റാൻഡിൽ വെച്ച് നടന്നു.
വൈകുന്നേരം 5 മണിക്ക്  യുണിറ്റ് പ്രസിഡന്റ്‌  ബി. മൊയ്‌ദീൻ കുട്ടിയുടെ ആദ്യക്ഷദ്ധയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌  ബീന തങ്കച്ചൻ ആദ്യ നറുക്കെടുത്തു ഉത്ഘാടനം നിർവഹിച്ചു.

രണ്ടാമത്തെ  നറുക്കെടുപ്പ്  കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  കെ പി സുനീർ നിർവഹിച്ചു. 
ചടങ്ങിൽ സെക്രട്ടറി അബ്ദുൽ ഖാദർ,  ട്രഷറർ സുലൈമാൻ നാനാ ഗോൾഡ്, സൻഫീർ ഹാപ്പി , സലാം എമറാത്ത്,  മനാഫ് എം കെ റിയാസ് മോയിൻ 
എന്നിവരും,

വിവിധ യുണിറ്റുകളെ പ്രതിനിധീകരിച്ചു  സിദ്ധീഖ് കൈതപൊയിൽ, ഖാദർ ഹാജി, മുസ്തഫ, ഷമീർ അടിവാരം, ഇബ്രാഹിംഹാജി മലപുറം എന്നിവരും  ആശംസകളർപ്പിച്ചു

എട്ട് നറുക്ക് ഈങ്ങാപ്പുഴ നിന്നും
രണ്ട് നറുക്ക് കണ്ണപ്പൻ കുണ്ട് അങ്ങാടിയിൽ നിന്നും,
  നാല് നറുക്ക് കൈതപൊയിൽ  നിന്നും,
 അടിവരാം യൂണിറ്റിൽ വെച്ചും,
 മലപുറം യൂണിറ്റിൽ വെച്ചും നടന്നു.

മുൻപഞ്ചായത് പ്രസിഡന്റുമാരായ  രാജേഷ്,    സി എ മുഹമ്മദ്‌, മുൻ മെമ്പറും ലീഗ് നേതാവുമായ വി കെ ഹുസൈൻ കുട്ടി, സഹഹരണ ബേങ്ക് പ്രസിഡണ്ടും മുൻ ബ്ലോക്ക് മെമ്പറുമായ   കെ സി വേലായുധൻ  തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള വ്യക്തിത്വങ്ങൾ നറുക്കെടുപ്പിന് നേതൃത്വം നൽകി.

മലയോര മേഖലയിലെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞ ഈ മഹാ ആഘോഷ മേള യോടാനുബന്ധിച്
ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെയ് രണ്ടാം വാരത്തിൽ വിവിധ കലാ പരിപാടികളും, കാർണിവലും നടത്തപ്പെടുന്നതാണ്.

 ഉപഭോ ക്താക്കൾക് പുതുപ്പാടിയിലെ കൂപ്പൺ നൽകുന്ന ഏത് കടകളിൽ നിന്നും വാങ്ങുന്ന എന്ത് സാധനങ്ങൾക്കും നിശ്ചിത തുകക്കുള്ള പർ ച്ചേഴ്സിങ്ങിന് കൂപ്പൺ നൽകുകയും രണ്ടാഴ്ച കൂടുമ്പോൾ യുണിറ്റുകളിൽ വെച്ച് നറുക്കെടുക്കുകയും ഉറപ്പായ നിരവതി വില പിടിപ്പുള്ള  സമ്മാനങ്ങളും നൽകുന്നു 

  ജൂൺ അവസാന വാരത്തിൽ ബംബർ സമ്മാന നറുക്കെടുപ്പും ഒന്നാം സമ്മാനമായി മാരുതി ആൾട്ടോ കാറും നൽകുന്നു
2023, ഏപ്രിൽ 5 മുതൽ -ജൂൺ 30 വരെ യുള്ള കാലയളവിൽ 
നിങ്ങൾ വാങ്ങുന്ന ഉത്പന്നങ്ങൾക് അർഹമായ കൂപ്പനുകൾ ചോദിച്ചു വാങ്ങുക
ഈ സുവർണാ വസരം പാഴാകാതിരിക്കുക.

Post a Comment

أحدث أقدم