റിയാദ്: റിയാദിനടുത്ത് അൽ ഖാസിറയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് കുട്ടിയടക്കം രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
മലപ്പുറം ജില്ലയിലെ ഉള്ളണം നോർത്ത് മുണ്ടിയൻകാവ്  ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിൻ്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (മൂന്ന്),മലപ്പുറം ജില്ലയിലെ കൊടക്കാട് ആലിൻ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32) എന്നിവരാണ് മരിച്ചത്..

 ജിദ്ദയിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാർ റിയാദിൽ നിന്ന് 350 കിലോ മീറ്റർ അകലെ അൽ ഖാസിറയിൽ മറിഞ്ഞാണ് അപകടം. 
റിയാദ് കെ എം സി സി വെൽഫയർ വിംഗ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ,  ഹമീദ് പെരുവള്ളുർ ,തായിഫ് കെ എം സി സി, ജലീൽ റുവൈദ എന്നിവർ ബന്ധുക്കളുടെ സഹായത്തിനുണ്ട്
 

Post a Comment

Previous Post Next Post