കോഴിക്കോട് : ഉഷ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കുടിവെള്ള ക്ഷാമം പലയിടങ്ങളിലും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 

മഴ ഇല്ലാത്തതിനാല്‍ എല്ലാ ജീവജാലങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. 

ഈ സാഹചര്യത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്താന്‍ എല്ലാ ഖാസിമാരോടും ഖത്തീബ്മാരോടും മഹല്ല് ജമാഅത്ത് ഭാരവാഹികളോടും മറ്റ് ബന്ധപ്പെട്ടവരോടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജന. സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Post a Comment

أحدث أقدم