റിയാദ്: സൗദിയും ഇറാനും തമ്മിലുള്ള സമ്പൂർണ്ണ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഏഴ് വർഷത്തിനിടെ ആദ്യമായി സൗദി അറേബ്യയിലെ ഇറാൻ എംബസി ബുധനാഴ്ച റിയാദിൽ അതിന്റെ ഗേറ്റ് തുറന്നു. എംബസി തുറക്കുന്നതിന് മുന്നോടിയായുള്ള സാങ്കേതിക ജോലികൾ നിർവഹിക്കുന്നതിനായി പ്രതിനിധി സംഘം സൗദിയിലെത്തിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് നയതന്ത്ര ദൗത്യം ആരംഭിച്ചത്. സൗദിയും ഇറാനും നയതന്ത്രബന്ധം പുനരാരംഭിക്കുന്നതിനും സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നിവയിൽ മുൻ കരാറുകൾ പുനഃസ്ഥാപിക്കുന്നതിനുമായി മാർച്ചിൽ ബീജിംഗിൽ ഒപ്പുവച്ച ചരിത്രപരമായ കരാറിന്റെ തുടർച്ചയാണ് എംബസി തുറക്കുന്നത്. ഏഴു വർഷത്തിനിടെ ഇതാദ്യമായാണ് റിയാദിലെ ഇറാൻ എംബസിയുടെ ഓഫീസിന്റെ ഗേറ്റ് തുറക്കുന്നത്.

നയതന്ത്ര പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് ഇറാനും സൗദി അറേബ്യയും തമ്മിലുള്ള കരാർ നടപ്പാക്കിയതിനും അനുസൃതമായി, ഇറാനിയൻ സാങ്കേതിക പ്രതിനിധി സംഘം ബുധനാഴ്ച ഉച്ചയോടെ റിയാദിലെത്തി. ഇതിനെ സൗദി ഉദ്യോഗസ്ഥർ സ്വാഗതം ചെയ്തുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു.
റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റ് ജനറലും വീണ്ടും തുറക്കുന്നതിനും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപ്പറേഷനിലെ ഇറാന്റെ സ്ഥിരം പ്രതിനിധിയുടെ പ്രവർത്തനങ്ങൾക്കും ആവശ്യമായ നടപടികൾ സ്വീകരിക്കും.
 

Post a Comment

أحدث أقدم