കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ തൊഴിൽ സംരംഭം - വനിതകൾക്ക് ഓട്ടോറിക്ഷ നൽകൽ എന്ന പദ്ധതി പ്രകാരം നൽകുന്ന ഓട്ടോറിക്ഷയുടെ താക്കോൽദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു,
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, സെക്രട്ടറി ഇൻ ചാർജ് ബൈജു തോമസ്, മെംബർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, ഏലിയാമ്മ സെബാസ്റ്റ്യൻ, ചിന്നമ്മ മാത്യു, സിസിലി ജേക്കബ് ,അഗസ്തി വെട്ടിക്കാമല, ചാൾസ് തയ്യിൽ , വി.ഇ.ഒ മാരായ വിനോദ് വർഗ്ഗീസ്, ഫസീല ,പ്ലാൻ ക്ലാർക്ക് പി. ഷമീർ എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post