വൈത്തിരി (വയനാട്): ദേശീയപാതയിൽ വൈത്തിരിക്കടുത്ത തളിപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് സാരമായി പരിക്കേറ്റു.
അടിവാരം ചിപ്പിലിത്തോട് സ്വദേശി പനന്താനത്ത് റോയിയുടെ മകൻ റോബിൻ റോയ് (26), തിരുവമ്പാടി പൊന്നാങ്കയം സ്വദേശി ചിറ്റാട്ടുവടക്കേൽ ദേവസ്യാച്ചന്റെ മകൻ ഹേമന്ത് (34) എന്നിവർക്കാണ് പരിക്കേറ്റത്.
ഹേമന്തിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും റോബിൻ റോയിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തളിപ്പുഴ ബസ് സ്റ്റോപ്പിന് മുൻവശത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.

Post a Comment