കേരള മദ്രസാ അധ്യാപക ക്ഷേമനിധി അംഗങ്ങൾക്ക് കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ മുഖേന നൽകുന്ന പലിശ രഹിത ഭവന വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു.

 രണ്ടര ലക്ഷം രൂപയാണ് വായ്പയായി അനുവദിക്കുക. ഏഴ് വർഷമാണ് തിരിച്ചടവ് കാലാവധി. 

ക്ഷേമനിധിയിൽ രണ്ട് വർഷം പൂർത്തിയായ അംഗങ്ങൾക്ക് അപേക്ഷിക്കാം. പ്രായം 30നും 50 വയസ്സിനും ഇടയിലായിരിക്കണം. അപേക്ഷ ഫോറവും കൂടുതൽ വിവരങ്ങളും www.kmtboard.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

 പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മെയ് 31ന് വൈകീട്ട് അഞ്ചിനകം കേരള കേരള മദ്രസാ അധ്യാപക ക്ഷേമനിധി ഓഫീസിൽ സമർപ്പിക്കണം. വിലാസം: ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ്, കെ.യു.ആർ.ഡി.എഫ്.സി കെട്ടിടം, രണ്ടാംനില, വെസ്റ്റ്ഹിൽ-പി.ഒ, ചക്കോരത്ത്കുളം, കോഴിക്കോട്-673005. ഫോൺ: 0495 2966577.

Post a Comment

Previous Post Next Post